സുബ്ബെ സിംങ്ങ് (42), ഹനുമാൻ സിംഗ് (65), രാം സുരുപ് പരജാപത്ത് (65) എന്നിവരാണ് മരിച്ചതെന്ന് ഹിൻഡോലി എഎസ്പി രാധേഷ്യം ചൌധരി പറഞ്ഞു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
രാജസ്ഥാൻ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ ബസും ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ബുണ്ടി ജില്ലയിലെ ബസ്നി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. സുബ്ബെ സിംങ്ങ് (42), ഹനുമാൻ സിംഗ് (65), രാം സുരുപ് പരജാപത്ത് (65) എന്നിവരാണ് മരിച്ചതെന്ന് ഹിൻഡോലി എഎസ്പി രാധേഷ്യം ചൌധരി പറഞ്ഞു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
ട്രാഫിക് മുറിച്ചുകടക്കുന്നതിനിടെ തെറ്റായ ഭാഗത്തേക്ക് ഒാടിച്ച് കയറ്റിയ ട്രക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് അജ്മീരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മഹാരാവോ ഭീം സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
