പരുക്കേറ്റവരില്‍ ഇരുപതു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോംബിവിലിയിലെ പ്രത്യേക വ്യവസായമേഖലയായ ശിവാജി ഉദ്യോഗ നഗറിലെ ആചാര്യ കെമിക്കല്‍സിലാണ് സംഭവം. മൂന്നു കിലോമീറ്ററോളം അകലെവരെ ജനല്‍ച്ചില്ലുകള്‍ തെറിച്ചുവീണു. അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. രാവിലെ 11.45നായിരുന്നു. സംഭവം. പൊലീസിന്‍റേയും അഗ്നിശമനസേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.