പെരിങ്ങത്തൂര്‍: കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു 3 മരണം. ഒരു സ്ത്രീയും ബസ് ജീവനക്കാരനും യാത്രക്കാരനും അടക്കം 3 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തകർ പുറത്തെടുത്ത ബസിന്റെ ഡ്രൈവർ തലശ്ശേരിയിൽ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗലുരുവില്‍ നിന്ന് മടങ്ങി വന്ന ബസ് ആണ് പെരിങ്ങത്തുർ പാലത്തിൽ നിന്നും പുഴയിലേക്ക് മറിഞ്ഞത്. ചൊക്ലി സ്വദേശി പ്രജിത്, അമ്മ പ്രേമലത, ബസ് ജീവനക്കാരൻ ജിതേഷ് എന്നിവരാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred