ഛണ്ഡിഗഢ്: പഞ്ചാബിലെ ബതിൻഡയിലെ മൗർ മന്ദിയിൽ കാർബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് യോഗം നടക്കുന്നതിന് സമീപത്തയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകള്‍. ഇന്നു വൈകിട്ടാണ് സംഭവം. സ്ഫോടനത്തില്‍ 15 ഓളം പേർക്ക് പരിക്കേറ്റു. ഫെബ്രുവരി 4ന് തെരെഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് സംഭവം.