Asianet News MalayalamAsianet News Malayalam

ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് അഞ്ച് തോക്കുകൾ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. 

Three Maoists gunned down in encounter in Jharkhand
Author
Jharkhand, First Published Feb 24, 2019, 10:45 AM IST

റാഞ്ചി: ജാർഖണ്ഡിലെ ഗുംലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തിൽ സുരക്ഷാ സേന ആക്രമണം നടത്തിയത്. രണ്ട് എ കെ 47 തോക്കുകളടക്കം അഞ്ച് ആയുധങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

ഇന്ന് രാവിലെ 6.20-ഓടെ അപ്രതീക്ഷിതമായാണ് സുരക്ഷാ സേന മാവോയിസ്റ്റ് കേന്ദ്രത്തിലെത്തിയത്. സിആർപിഎഫിന്‍റെ 209 കോബ്ര ബറ്റാലിയനാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകൾ തിരികെ വെടിവയ്ക്കുകയായിരുന്നു.

ഫെബ്രുവരി 1-ന് മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ സിപിഐഎം(മാവോയിസ്റ്റ്) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 

 

Follow Us:
Download App:
  • android
  • ios