പൊലീസ് സ്റ്റേഷന് സീമപത്ത് ആളൊഴിഞ്ഞ കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത് രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു
കൊച്ചി: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടി. അങ്കമാലി പൊലീസ് സ്റ്റേഷന് സമീപത്ത് ആളൊഴിഞ്ഞ് കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നാണ് മൂന്ന് മാസം പ്രായമുള്ള ആണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ സ്വന്തം അച്ഛന് കൊന്ന് കുഴിച്ചിട്ട വിവരം പുറം ലോകം അറിഞ്ഞത് കുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുമ്പോഴാണ്. കുഞ്ഞിനെ ഭര്ത്താവ് മണികണ്ഠന് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയെന്നാണ് അമ്മ സുധ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്കിയത്.
പൊലിസ് മണികണ്ഠനെ അറസ്റ്റ് ചെയ്തു. എന്നാല് കുഞ്ഞിന് മുലപ്പാല് കൊടുക്കുന്ന സമയത്ത് ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് ഇയാള് പൊലീസിനോട് പറഞ്ഞത്. ആദ്യം ഭര്ത്താവ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് മൊഴി നല്കിയ യുവതി പിന്നീട് മുലപ്പാല് കൊടുക്കുന്ന സമയത്ത് ശ്വാസം മുട്ടലുണ്ടായെന്നും ആശുപത്രിയിലെത്തിക്കാനാവത്തതിനാല് മരണപ്പെട്ടതാണെന്നും മൊഴി തിരുത്തി. ഭര്ത്താവ് മദ്യലഹരിയിലായതിനാല് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനായില്ലെന്ന് മൊഴി തിരുത്തിയത്. പൊലീസ് ഇരുവരെയും ചോദ്യം ചെയ്യല് തുടരുകയാണ്.
പ്രതികള് ഇരുവരും മദ്യലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്. മൊഴികളില് വൈരുധ്യമുള്ളതിനാല് കുട്ടിയുടെ പോസ്റ്റ്മാര്ട്ടം റിപ്പോര്ട്ട് വന്നതിന് ശേഷം ഇവരെ വീണ്ടും ചോദ്യം ചെയ്യും. റൂറല് എസ്.പി. രാഹുല് ആര് നായര് നേരിട്ട് സ്റ്റേഷനിലെത്തിയിരുന്നു. പാലക്കാട് സ്വദേശിയാണ് മണികണ്ഠന്. ഭാര്യ സുധ തമിഴ്നാട് സ്വദേശിനിയും. ഇരുവരെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
