കളമശ്ശേരിയിൽ 3 മാസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കളമശ്ശേരിയിൽ 3 മാസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.