ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 66 ആയി. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
കുട്ടികള്‍ മരിച്ചത് ഓക്സിജിന്റെ കുറവ് മൂലമല്ലായെന്നും ചില ആരോഗ്യ പ്രശ്‍നങ്ങള്‍ മൂലമാണെന്നും ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി അശുതോഷ് താണ്ഡല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓക്സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആശുപത്രി സര്‍ക്കാരിന് അയച്ച കത്ത് പുറത്തായി. ഈ മാസം 3നും 10നും അധികൃതര്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത് വന്നതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ഓക്സിജന്‍ വിതരണ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.
