മട്ടന്നൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യു.ഡി.എഫ്. നടത്തിയ ഹർത്താലിനിടെ മാധ്യമ പ്രവർത്തകരെ അക്രമിച്ച കേസിൽ മൂന്നു ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് ഹനീഫ, മുഹമ്മദ് മുസ്തഫ, വലമ്പൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
എടയന്നൂരിനടുത്ത് തെരൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടു കൂടിയാണ് സംഭവം. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാ(30)ണ് മരിച്ചത്. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.
