പ്രതികൾ ആഢംബര കാറിന്റെ സീലിംങ്ങിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മോഷണമുൾപ്പെടെ നിരവധി കേസുകളിൽപ്രതികളാണ് പിടിയിലായ അമീറും ജാഫറും വിഷ്ണുരാജുമെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴ് കിലോ കഞ്ചാവുമായി കല്ലറ സ്വദേശികളായ വിഷ്ണുരാജ്, ജാഫർ, കൊല്ലം സ്വദേശി അമീർ എന്നിവരാണ് പിടിയിലായത്. കാറിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘത്തെ തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് പിടി കൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതികൾ ആഢംബര കാറിന്റെ സീലിംങ്ങിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മോഷണമുൾപ്പെടെ നിരവധി കേസുകളിൽ
പ്രതികളാണ് പിടിയിലായ അമീറും ജാഫറും വിഷ്ണുരാജുമെന്ന് പൊലീസ് പറഞ്ഞു.

ആഢംബര കാറുകൾ വാടകയ്ക്ക് എടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്. തിരുവനന്തപുരം നഗരത്തിൽ വിൽക്കുന്നതിനായി ഒഡീഷയിൽ നിന്നാണ് ഇവർ ക‌ഞ്ചാവ് കൊണ്ടുവന്നതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.