പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ റിമാന്‍റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കുപുരയ്ക്കല്‍ സിനോജ് മാത്യു(31), ഇയാളുടെ സഹോദരന്‍ സിറോജ് മാത്യു(33), പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാട്ടേല്‍പുതുവല്‍  സജീവ്(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

പൂച്ചാക്കല്‍: പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ റിമാന്‍റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കുപുരയ്ക്കല്‍ സിനോജ് മാത്യു(31), ഇയാളുടെ സഹോദരന്‍ സിറോജ് മാത്യു(33), പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാട്ടേല്‍പുതുവല്‍ സജീവ്(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

മദ്യപിച്ച് റോഡില്‍ ബഹളം വെച്ച സംഘത്തെ പിടികൂടാന്‍ എത്തിയ പൊലീസിനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൂച്ചാക്കലില്‍ മദ്യപിച്ച് ബഹളം വെച്ചവരെ പോലീസെത്തി ജിപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ പൊലീസിന് നേരെ തിരിഞ്ഞത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ.രാധാകൃഷ്ണന്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനു, സിനോ, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കൃത്യ നിര്‍വ്വഹണത്തിനിടയില്‍ പൊലീസിനെ ആക്രമിച്ചതിനെതിരെയാണ് മൂവര്‍ക്കുമെതിരെയുള്ള കേസ്. സ്റ്റേഷനിലെ ചില കസേരകളും കമ്പ്യൂട്ടര്‍ മോനിട്ടറും നശിപ്പിച്ചത് സംബന്ധിച്ചും കേസെടുത്തിട്ടുണ്ട്