Asianet News MalayalamAsianet News Malayalam

തിരുപ്പതി ക്ഷേത്രത്തിൽ അമൂല്യ രത്നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി

മോഷണം പോയവയിൽ മലയപ്പയുടെ കിരീടം 528 ഗ്രാം തൂക്കം വരുന്നതും, ശ്രീദേവിയുടെ കിരീടം 408 ഗ്രാമും, ഭൂദേവിയുടെ കിരീടം 415 ഗ്രാം തൂക്കം വരുന്നതും ആണെന്ന് ക്ഷേത്രാധികാരികൾ അറിയിച്ചു.

three precious stone crown stolen in tirupati
Author
Tirupati, First Published Feb 3, 2019, 2:44 PM IST

തിരുപ്പതി: തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യ രത്നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി.  മലയപ്പ, ശ്രീദേവി, ഭൂദേവി എന്നീ ഉപ പ്രതിഷ്ഠകൾക്ക് ചാര്‍ത്തിയ 1300 ഗ്രാം തൂക്കം വരുന്ന കിരീടങ്ങളാണ് മോഷണം പോയത്. ഇവ  നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് ക്ഷേത്രാധികാരികൾ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം നട തുറന്നപ്പോഴാണ് കിരീടം കാണാതായ കാര്യം പൂജാരിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് ക്ഷേത്രം പ്രസിഡന്റ് ഗ്യാന പ്രകാശ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ക്ഷേത്രം ജീവനക്കാരെയും ചോദ്യം ചെയ്തു.

മോഷണം പോയവയിൽ മലയപ്പയുടെ കിരീടം 528 ഗ്രാം തൂക്കം വരുന്നതും, ശ്രീദേവിയുടെ കിരീടം 408 ഗ്രാമും, ഭൂദേവിയുടെ കിരീടം 415 ഗ്രാം തൂക്കം വരുന്നതും ആണെന്ന് ക്ഷേത്രാധികാരികൾ അറിയിച്ചു.  ക്ഷേത്രസമുച്ചയത്തിന്റെ ഹൃദയഭാഗത്തായാണ് ശ്രീ ഗോവിന്ദരാജസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 

Follow Us:
Download App:
  • android
  • ios