കളത്തില്‍ ടീം എന്നതിലുപരി താരങ്ങള്‍ തമ്മിലുള്ള പോരിലും ബ്രസീല്‍- സ്വിസ് മത്സരം വേദിയൊരുക്കി.
റഷ്യന് ലോകകപ്പില് മറ്റൊരു ലോകചാംപ്യന്മാര്ക്ക് കൂടി ജയത്തോടെ തുടങ്ങാന് സാധിച്ചില്ല. ഗ്രൂപ്പ് ഇയില് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനെ സ്വിറ്റ്സര്ലന്ഡ് സമനിലയില് തളച്ചു. പ്രധാനമായും മൂന്ന് കാരണങ്ങളാണ് സമനിലയ്ക്ക് പിന്നില്. കളത്തില് ടീം എന്നതിലുപരി താരങ്ങള് തമ്മിലുള്ള പോരിലും ബ്രസീല്- സ്വിസ് മത്സരം വേദിയൊരുക്കി.
1. നെയ്മര്- ബെഹ്രമി
ഗ്രൗണ്ടില് നെയ്മറുടെ നിഴല് പോലെ വലോന് ബെഹ്രമി ഉണ്ടായിരുന്നു. പലപ്പോഴും ബെഹ്രമിയുടെ ഫൗളിന് നെയ്മര് ഇരയായി. ഫൗളിലൂടെയും അല്ലാതേയും നെയ്മറെ ഇഷ്ടത്തിനനുസരിച്ച് കളിക്കാന് സ്വിസ് താരം വിട്ടിരുന്നില്ല. ബെഹ്രമി മാത്രമല്ല, മറ്റു സ്വിസ് താരങ്ങള് കൂടി നെയ്മറെ വിടാതെ പിന്തുടര്ന്നു. നെയ്മറുടെ ജേഴ്സിയുടെ തുമ്പ് പലപ്പോഴും സ്വിസ് താരങ്ങളുടെ കൈവള്ളയിലായിരുന്നു. മത്സരത്തില് ബെഹ്രമിക്ക് മഞ്ഞ കാര്ഡ് ലഭിച്ചിരുന്നു. അധികം വൈകാതെ താരത്തെ പിന്വലിച്ച കോച്ച് സകറിയയെ കളത്തിലറക്കി. ബെഹ്രമി ഉപയോഗിച്ച അതേ തന്ത്രം സകറിയ പിന്തുടര്ന്നു.

2. ഷാകിരി- മാഴ്സെലോ
മറ്റൊരു യുദ്ധം ഷാകിരിയും മാഴ്സെലോയും തമ്മിലായിരുന്നു. സ്വിറ്റ്സര്ലന്ഡ് നിരയിലെ ഭാവനാ സമ്പന്നനായ താരമാണ് ഷാകിരി. ബ്രസീലിയന് പ്രതിരോധം ഷാകിരിയില് ഒരു കണ്ണും ഉണ്ടായിരുന്നു. മാഴ്സെലോയെ പലപ്പോഴും പിടിച്ചു നിര്ത്തുന്നതിലും ഷാകിരി വിജയിച്ചു. ഇതോടെ മാഴ്സലോയ്ക്ക് റയലിന് കളിക്കുന്നത് പോലെ കളിക്കാന് സാധിച്ചില്ല. താരത്തിന്റെ ഷോട്ടുകള് പലപ്പോഴും ബ്ലോക്ക് ചെയ്യപ്പെട്ടു. നെയ്മറുമായുളള വണ്-ടു പാസുകള് വിജയിക്കാതെ പോയതും ഫലത്തില് നിര്ണായക ഘടകമായി.
3. ഗബ്രിയേല് ജീസസ്- മാനുവല് അകഞി
ബ്രസീലിനന് സ്ട്രൈക്കര് ഗബ്രിയേല് ജീസസിനെ പൂട്ടിയത് സ്വിസ് താരം മാനുവല് അകഞ്ഞിയായിരുന്നു. 22കാരനെ ഇപ്പോള് തന്നെ ക്ലബുകള് നോട്ടമിട്ട് കഴിഞ്ഞു. ജീസസിനെ സംബന്ധിച്ചിടത്തോളം മോശം മത്സരമായിരുന്നിത്. വില്ല്യനും മറക്കാന് ആഗ്രഹിക്കുന്ന മത്സരം.
