എറണാകുളം: എറണാകുളം മഹാരാജാസ് കോളേജില് പ്രിന്‍സിപ്പളിന്‍റെ കസേര കത്തിച്ച കേസില്‍ മൂന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രജിത്, രോഹിത്, മുഹമ്മദ് എന്നീ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. മൂവരും എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മഹാരാജാസ് കേളേജ് പ്രിന്‍സിപ്പള്‍ സദാചാരപൊലീസ് ചമയുന്നുവെന്നാരോപിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന്റെ കസേര കത്തിച്ചത്. സംഭവത്തിന് നേതൃത്വം നല്‍കിയ രോഹിത്, പ്രജിത്, മുഹമ്മദ് എന്നിവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.
സിപിഎം എറണാകുളം ജില്ലാ നേൃത്വത്യം കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു. കൂടാതെ എഐഎസ്എഫും പരസ്യമായി പ്രതിഷേധം അറിയിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നു പേരും എറണാകുളം സെന്റര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍റ് ചെയ്തു.
