ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

അതേസമയം, തങ്ങളുടെ അമ്മയെ ഒരു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഹാളിന്റെ നാല് കവാടങ്ങളും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

രാജാജി ഹാളിന്റെ പടിക്കെട്ടുകളില്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ ഇരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ മുറവിളി കൂട്ടുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം ജയലളിതയുടെ മൃതശരീരം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ട് പോകും. മറീനാ ബീച്ചില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.