ശബരിമല കയറാനെത്തിയ സംഘത്തിലെ രണ്ട് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി.

പത്തനംതിട്ട: ശബരിമല കയറാനെത്തിയ പതിനഞ്ച സംഘത്തിലെ രണ്ട് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ററുകളുമാണ് മലകയറാനെത്തിയത്. ഇവരില്‍ രണ്ട് ട്രാന്‍സ്ജെന്‍ററുകളാണ് മലകയറാതെ മടങ്ങിയത്.

സംഘത്തിലെ പൂങ്കുഴി എന്ന ട്രാന്‍സ്ജെന്‍ററിന്‍റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവരുടെ മടക്കം. സംഘത്തിലെ ബാക്കിയുള്ളവര്‍ മലകയറിയപ്പോള്‍ പൂങ്കുഴിയും കൂടെ ഈശ്വരി എന്ന ട്രാന്‍സ്ജെന്‍ററും പമ്പയില്‍ നിന്നു.