ഈ മാസം ആദ്യമാണ് സീതാപൂര്‍ സ്വദേശിയായ സന്ദീപിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3000 രൂപ വന്നതായി മെസേജ് ലഭിച്ചത്. ഇതിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് സര്‍ക്കാരിന്റെ വിധവ പെന്‍ഷന്റെ ഫണ്ടില്‍ നിന്നാണ് ണം വന്നിരിക്കുന്നത് എന്നറിഞ്ഞത്

സീതാപൂര്‍: ഭര്‍ത്താക്കന്മാര്‍ ജീവനോടെയിരിക്കുമ്പോള്‍ മൂന്ന് സ്ത്രീകള്‍ക്ക് വിധവ പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഒരു കുടുംബത്തിലുള്ള മൂന്ന് സ്ത്രീകള്‍ക്കാണ് പെന്‍ഷന്‍ പണം ലഭിച്ചത്.

ഈ മാസം ആദ്യമാണ് സീതാപൂര്‍ സ്വദേശിയായ സന്ദീപിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3000 രൂപ വന്നതായി മെസേജ് ലഭിച്ചത്. ഇതിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് സര്‍ക്കാരിന്റെ വിധവ പെന്‍ഷന്റെ ഫണ്ടില്‍ നിന്നാണ് ണം വന്നിരിക്കുന്നത് എന്നറിഞ്ഞത്. 

തുടര്‍ന്ന് കുടുംബത്തിലെ മറ്റ് രണ്ട് സ്ത്രീകള്‍ക്കും ഇതുപോലെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നു. ഇതും വിധവ പെന്‍ഷന്‍ ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവരുടെ ഭര്‍ത്താക്കന്മാര്‍. 

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.