തിരുവനന്തപുരം: വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ എട്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുമല തൃക്കണ്ണാപുരത്ത് നിന്നാണ് അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘത്തെ പിടികൂടിയത്. 

വീട് വാടകയ്‌ക്കെടുത്താണ് പ്രതികള്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ ആന്ധ്ര സ്വദേശിയാണ്. ബാക്കി നാലുപേരും തിരുവനന്തപുരം സ്വദേശികളാണ്. 

ഷാഡോ പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.