മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കുഴല്‍ക്കിണറിനകത്ത് പെട്ട മൂന്ന് വയസ്സുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും,കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അമ്മക്കൊപ്പം കൃഷിയിടത്തിലൂടെ നടന്നു പോകുമ്പോഴാണ് ഖെറിഗോണ്‍ ഗ്രാമത്തിലെ 29 അടി താഴ്ചയുള്ള കുഴല്‍ കിണറിന് അകത്തേക്ക് കുട്ടി വീണത്. കിണറ്റിനുള്ളില്‍ 20 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. 20 മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനിടെ കിണറിനകത്ത് പാമ്പിനെ കണ്ടെത്തിയിരുന്നതും ആശങ്ക പരത്തിയിരുന്നു.