ഹൈദരാബാദ്: മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍.ഹൈദരാബാദിലെ ആര്‍സി പുരത്താണ് സംഭവം. പി. ശ്രീനിവാസയാണ് അറസ്റ്റിലായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാപിതാക്കളുടെ കൂടെ ചന്തയില്‍ പോയതായിരുന്നു കട്ടി. സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്ന മാതാപിതാക്കള്‍ കുട്ടിയെ കാണാതായത് അറിഞ്ഞില്ല. പ്രതി കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.കുട്ടിയെ എല്ലായിടത്തും തിരഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കി.

ആര്‍ടിസി തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തില്‍ കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന കുട്ടിയെ കണ്ടെത്തി. തൊട്ടടുത്തായി ശ്രീനിവാസനും ഉണ്ടായിരുന്നു. ഇവരെ കണ്ടതോടെ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസിലേല്‍പ്പിക്കുകയായിരുന്നു.