അസുഖബാധിതയായ അമ്മയെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറിപ്പറ്റിയ പ്രതി കുട്ടിയെ പല വട്ടം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പട്ടാമ്പിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്

തൃശൂര്‍: തൃശൂര്‍ ചാവക്കാട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധൻ അറസ്ററില്‍. പട്ടാമ്പി സ്വദേശി മുഹമ്മദിനെയാണ് ചാവക്കാട് സിഐയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. 

അസുഖബാധിതയായ അമ്മയെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറിപ്പറ്റിയ പ്രതി കുട്ടിയെ പല വട്ടം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പട്ടാമ്പിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.