തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയും മുൻ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണനെതിരെ നടപടിയുണ്ടായേക്കും. രാധാകൃഷ്ണനെതിരെ പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

രാധാകൃഷ്ണനെതിരെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഡിജിപിക്ക് പരാതി നൽകി. പരാതിയിന്മേൽ നടപടിയെടുക്കാൻ വൈകരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ മൊഴിയെടുക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടായേക്കും.