തൃശൂര്‍: പൂരം വെടിക്കെട്ട് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.നാഗ്പൂരില്‍ നിന്നുളള എക്സ്പ്ലോസീവ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ വെടിക്കെട്ടിന് ഉപാധികളോടെ അനുമതി കിട്ടുമെന്നാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗത്തിൻറെ പ്രതീക്ഷ.എട്ടിഞ്ചില്‍ താഴെ ചുറ്റളവുളളവയ്ക്ക് അനുമതി ലഭിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലുപ്പം വളരെ കുറഞ്ഞാലും വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.കുഴി കുഴിച്ചുളളവ ഉപയോഗിക്കണമെങ്കിൽ അനുമതി കൂടിയേ തീരു.റിപ്പോര്ട്ട് കിട്ടിയ ശേഷം മാത്രമെ വെടിക്കെട്ടിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാനാകൂ.