ഇന്ന് തൃശൂര്‍ പൂരം
തൃശൂര്: പൂരപ്രേമികളെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന ദിവസമാണിന്ന്, മലയാളികളുടെ അഹങ്കാരമായ തൃശൂര് പൂര ദിവസം. രാവിലെ ഏഴ് മണിയ്ക്ക് തിരുവമമ്പാടി ഭഗവതി എഴുന്നള്ളിയതോടെ ശക്തന്റെ തട്ടകത്തില് ആ ആവേശം പതിന്മടങ്ങായി വര്ദ്ധിച്ചിരിക്കുകയാണ്. പന്ത്രണ്ടു മണിയോടെ പാറമേക്കാവ് ഭഗവതിയും പൂരത്തിന് എഴുന്നളളി. എട്ടു ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും വടക്കുംനാഥ സന്നിധിയിൽ സംഗമിക്കുന്നതോടെ പൂരത്തിന്റെ ആവേശം പിന്നെയും ഉയരും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും.
കുടമാറ്റം കാണാന് ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും എത്തുന്നുണ്ട്. പൂരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3000 പെലീസുകാരെയാണ് പൂരനഗരിയില് വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കുടമാറ്റം കാണാന് എത്തുന്നതിനായി പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്. വെടിക്കെട്ടടക്കമുള്ള പരിപാടികളില് നിമപരമായ വിട്ടുവീഴ്ചകള് അനുവദിക്കില്ല. അപകട സാധ്യത കണക്കിലെടുത്ത് എല്ലാ മുന്കരുതലും എടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
