തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടർന്ന് തൃശൂർ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടർ എസ്.കൗശിഗൻ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് നിരോധനാജ്ഞ.

ഞായറാഴ്ചയാണ് നെ​​​ന്മി​​​നി ക​​​ട​​​വ​​​ള്ളി ല​​​ക്ഷം​​​വീ​​​ട് കോ​​​ള​​​നി​​​യി​​​ൽ വ​​​ട​​​ക്കേ​​​ത​​​ര​​​ക​​​ത്ത് പ​​​രേ​​​ത​​​നാ​​​യ ശ​​​ശി​​​യു​​​ടെ​​​യും ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ഉ​​​ര​​​ൽ​​​പ്പു​​​ര ജീ​​​വ​​​ന​​​ക്കാ​​​രി അം​​​ബി​​​ക​​​യു​​​ടെ​​​യും മ​​​ക​​​ൻ ആ​​​ന​​​ന്ദ​​​ൻ(28) വെട്ടേറ്റ് മരിച്ചത്. എസ്എഫ്ഐ നേതാവ് ഫാസിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദൻ.

ഗു​​​രു​​​വാ​​​യൂ​​​ർ, മ​​​ണ​​​ലൂ​​​ർ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റു​​​മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ ഹ​​​ർ​​​ത്താ​​​ലി​​​നു ബി​​​ജെ​​​പി ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹർത്താൽ ആരംഭിച്ചു. അതേസമയം ആനന്ദനെ കൊലപ്പെടുത്തിയത് സി.പി.എം.-എസ്.ഡി.പി.ഐ. സംഘമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു.