തോട്ടപ്പള്ളി പുത്തന്‍ചിറയില്‍ അജീഷിനെതിരെയാണ് പെണ്‍കുട്ടി അമ്പലപ്പുഴ സിഐക്ക് പരാതി നല്‍കിയത്.

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ഫേയ്സ് ബുക്കിലൂടെ സ്ഥിരമായി ശല്യപ്പെടുത്തിയ ഐഎന്‍ടിയുസി പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി. തോട്ടപ്പള്ളി പുത്തന്‍ചിറയില്‍ അജീഷിനെതിരെയാണ് പെണ്‍കുട്ടി അമ്പലപ്പുഴ സിഐക്ക് പരാതി നല്‍കിയത്. ഹാര്‍ബറിലെ തൊഴിലാളിയായ യുവാവിനെതിരെ നേരത്തെ പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇതിന് ശേഷവും യുവാവ് പെണ്‍കുട്ടിക്കെതിരെ ഫെയ്സ് ബുക്കിലൂടെ നിരന്തരം ശല്യം തുടര്‍ന്നു. ഇതിനിടെ ഈ മാസം നടക്കേണ്ട പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയവും മുടങ്ങി. ഇതോടെയാണ് പെണ്‍കുട്ടി യുവാവിനെതിരെ വീണ്ടും പരാതി നല്‍കിയത്.