രാവിലെ അഞ്ച് മണി മുതലാണ് തണ്ടര്‍ബോള്‍ട്ട് സംഘം കക്കയത്ത് എത്തി തെരച്ചില്‍ തുടങ്ങിയത്. 50 കമാന്റോകളാണ് സംഘത്തിലുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് നിലമ്പൂര്‍ വനത്തില്‍ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവിടെ നിന്ന് സംഘത്തിലെ മറ്റുള്ളവര്‍ കക്കയത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. തൊട്ടില്‍പാലമടക്കം കുറ്റ്യാടിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ പൊലീസ് സംഘവും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പരിവ് പരിശോധനയുടെ ഭാഗമാണെന്നാണ് പൊലീസ് വിശദീകരിക്കുന്നുത്. എന്നാല്‍ മാവോയിസ്റ്റുകള്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.