ഇടുക്കി: അധികാരത്തിലെത്തുന്നതിന് ആരുമായും കൂട്ടചേരുമെന്നും, അധികാരത്തിലെത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കി രാജകുമാരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തുഷാര്‍. ബി.ഡി.ജെ.എസ് കൂടുതല്‍ സജീവമായി രാഷ്ട്രീയ രംഗത്ത് വരികയാണ്.
അധികാരത്തിലേക്ക് എത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനായി ആരുമായും കൂട്ടുചേരുമെന്നും തുഷാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് അത് അപ്പോള്‍ ആലോചിക്കുമെന്നായിരുന്നു മറുപടി.
മാറിമാാറി ഭരിച്ച സര്‍ക്കാരുകളുടെ ഒരു സഹായവും ലഭിച്ചിട്ടല്ല എസ്എന്‍ഡിപി യോഗത്തിന് വളര്‍ച്ചയുണ്ടായത്. ഇനിയൊരു മന്ത്രിസഭ ഉണ്ടായാല്‍ അതില്‍ ബി.ഡി.ജെ.എസ് ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൂട്ടായ്മയിലൂടെയാണ് സാമ്പത്തീകവും വിദ്യാഭ്യാസപരവും സാമുദായികവുമായ വളര്‍ച എസ്എന്‍ഡിപിയ്ക്ക് ഉണ്ടായതെന്നും തുഷാര്‍ വ്യക്തമാക്കി.
