നേരത്തെ ഉയര്‍ന്നുകേട്ട ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ബിജെപി രാജ്യസഭയിലേക്ക് പരിഗണിച്ചില്ല. 

ദില്ലി: ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനത്തില്‍ പ്രതികരിച്ച് തുഷാര്‍ വെളളാപ്പളളി. നേരത്തെ ഉയര്‍ന്നുകേട്ട ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ബിജെപി രാജ്യസഭയിലേക്ക് പരിഗണിച്ചില്ല. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് ഇതിനോട് തുഷാര്‍ വെളളാപ്പളളിയുടെ പ്രതികരണം. 

ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയാണ്. സംഘടനാ ചുമതലയുമായാണ് മുന്നോട്ട് പോകുന്നതെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. അതേസമയം വിഷയത്തില്‍ വിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍ രംഗത്തെത്തി. ബിഡിജെഎസിന് എംപി സ്ഥാനം നല്‍കി എന്നത് വ്യാജ വാര്‍ത്തയാണെന്ന് അന്നേ തനിക്ക് അറിയാമെന്ന് വെളളാപ്പളളി നടേശന്‍ പ്രതികരിച്ചു. ബിഡിജെഎസില്‍ ഭിന്നതയുണ്ടാക്കാനായിരുന്നു ഇതെന്നും വെളളാപ്പളളി പറഞ്ഞു. 

അതേസമയം ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ രാജ്യസഭയിലേക്ക് . ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക. 18 രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയത്.