ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയാണ് ബിജെഡിഎസുമെന്ന് വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സമരത്തില്‍ ബിജെഡിഎസ് പങ്കെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയാണ് ബിജെഡിഎസുമെന്ന് വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സമരത്തില്‍ ബിജെഡിഎസ് പങ്കെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ട് വരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാർ ആവശ്യപ്പെട്ടു. കൂടിയാലോചന നടത്താതെ നടത്തിയ സമരത്തെയാണ് ബിജെഡിഎസ് വിമർശിച്ചത്. നാഥനില്ലാത്ത സമരത്തിൽ ബിജെഡിഎസിന് പങ്കെടുക്കാൻ കഴിയില്ലയെന്നും തുഷാര്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശബരിമല വിധിയെ അംഗീകരിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം. വിധിക്കെതിരായ പ്രതിഷേധം ശരിയല്ല . രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചോൾ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും ഇന്നലെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വെള്ളാപ്പള്ളിയെ തിരുത്തിയാണ് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ രംഗത്തെത്തിയിരിക്കുന്നു.
ശബരിമല വിഷയത്തില്‍ ബിജെപിയുടെത് വോട്ട് രാഷ്ട്രീയമാണെന്ന രുക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളി ആരോപിച്ചിരുന്നത്. സർക്കാരിന് റിവ്യൂ ഹർജി കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സർക്കാർ വച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റിന്, സർക്കാർ നയത്തിനെതിരെ എങ്ങനെ സംസാരിക്കാനാകുമെന്നായിരുന്നു ഇന്നലെ വെള്ളാപ്പള്ളിയുടെ ചോദ്യം. ഇതിനെ നിരാകരിച്ച തുഷാര്‍, ശബരിമലയിലെ കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിരോധനം നീക്കിയത് പോലെ, ശബരിമല വിധിയിലും മാറ്റമുണ്ടാകണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
