ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തുഷാര്‍ വെള്ളാപ്പള്ളി

First Published 14, Mar 2018, 12:27 PM IST
Thushar Vellapally said that BJP leaders tried to humiliate them
Highlights
  • ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കാതിരിക്കാനാണ് ബിജെപിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും തുഷാര്‍ ആരോപിച്ചു. 

ചെങ്ങന്നൂര്‍:  ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ചില ബിജെപി നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചു. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കാതിരിക്കാനാണ് ബിജെപിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും തുഷാര്‍ ആരോപിച്ചു. 

തന്നെ ഉപയോഗിച്ച് ബിജെപി സ്വന്തം പാര്‍ട്ടിയിലെ സ്ഥാനമോഹികളെ ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. താനൊരിക്കലും എംപി സ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. എംപി സ്ഥാനം താന്‍ ആവശ്യപ്പെട്ടാല്‍ അത് ബിജെപിയിലെ സ്ഥാനമോഹികളെ ഒതുക്കാനായി ബിജെപി ഉപയോഗിച്ച തന്ത്രമായിരുന്നെന്നും തുഷാര്‍ പറഞ്ഞു. ചില ബിജെപി നേതാക്കള്‍ തനിക്കെതിരെ പാരവെയ്ക്കുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ ബിജെപിക്കെതിരെ കടുത്ത നിലപാടാവണം എടുക്കേണ്ടതെന്ന് ബിഡിജെഎസ് അംഗങ്ങള്‍ക്കിടയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെഡിഎസ്.


 

loader