അതൃപ്തി അണികൾക്കുമുണ്ട് ഇത് എൻഡിഎയുടെ വോട്ടിനെ ബാധിച്ചേക്കും
കൊച്ചി: ബിജെപിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ചെങ്ങന്നൂരിൽ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുകയൊള്ളുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വരുന്ന ദിവസങ്ങളിൽ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ട്.
ഇതിന് ശേഷം പ്രചാരണത്തിനിറങ്ങും. നേതൃത്വത്തിനുള്ള അതൃപ്തി അണികൾക്കുമുണ്ടാകും. ഇത് എൻഡിഎയുടെ വോട്ടിനെ ബാധിച്ചേക്കാമെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം എസ്എൻഡിപി കൗൺസിൽ യോഗം ചേർത്തലയിൽ നടക്കുകയാണ്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള അംഗങ്ങൾ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് യോഗത്തില്‍ ചർച്ചയാകും. നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് മുൻതൂക്കമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു.
