തൈക്കാട് എൽപി സ്കൂളിൽ സ്മാർട്ട് മുറി കോളെജ് വിദ്യാർത്ഥികളുടെ സമ്മാനം നിർമ്മാണം മിച്ചം വച്ച തുക കൊണ്ട്

തിരുവനന്തപുരം: കൊമേഴ്സ് ഫെസ്റ്റ് നടത്തി കിട്ടിയ പണം കൊണ്ട് കുഞ്ഞു സഹോദരങ്ങള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കി തിരുവനന്തപുരം ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍. തൈക്കാട് എല്‍പി സ്കൂളിലെ സ്മാ‍ര്‍ട്ട് ക്ലാസ് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. പെയിന്‍റടിച്ച് മിനുക്കിയ പുത്തന്‍ ക്ലാസ് മുറിയില്‍ ഇരുന്ന് പ്രൊജക്ടറിന്‍റെയും ലാപ്ടോപ്പിന്‍റെയും സഹായത്തോടെ കുരുന്നുകള്‍ പഠിക്കും.

തൊട്ടടുത്തുള്ള ആര്‍ട്സ് കോളേജിലെ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും സമ്മാനമാണ് പുതിയ സ്മാര്‍ട്ട് ക്ലാസ് മുറി. പ്രോത്സാഹനവുമായി വിദ്യാഭ്യാസമന്ത്രിയും എത്തി. നല്ല ആശയമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. ഒരു ലക്ഷം രൂപയാണ് സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ചെലവ്. സ്കൂളിള്‍ ആദ്യത്തെ സ്മാര്‍ട്ട് ക്ലാസ്‍മുറി കിട്ടിയതിന്‍റെ സന്തോഷത്തിലാണ് കുട്ടികള്‍.