2019 ജനുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടതെന്ന് ചാനല്‍ പറയുന്നു
ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവുമായി ദേശീയ മാധ്യമമായ ടൈംസ് നൗ.
വിഎംആര്‍-ടൈംസ് നൗ സര്‍വ്വേയിലാണ് കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നത്. കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും മൂന്ന് സീറ്റില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ഒരു സീറ്റ് എന്‍ഡിഎ നേടുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്. 2019 ജനുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടതെന്ന് ചാനല്‍ വ്യക്തമാക്കുന്നു.
നേരത്തെ പുറത്തു വന്ന എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ളിക് ടിവി സര്‍വേകള്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്നും എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചിച്ചത്. യുഡിഎഫ് 16ഉം, എല്‍ഡിഎഫ് 4ഉം സീറ്റുകള്‍ നേടുമെന്നായിരുന്നു ഈ സര്‍വേകളിലെ പ്രവചനം.
മറ്റു സംസ്ഥാനങ്ങളിലെ സീറ്റ് നില സംബന്ധിച്ച പ്രവചനം
സംസ്ഥാനം - ലോക്സഭാ സീറ്റുകള്‍ - പാര്‍ട്ടി - ലഭിക്കാന്‍ സാധ്യതയുള്ള സീറ്റ്
തമിഴ് നാട് - 39 - ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം- 35, എഐഎഡിഎംകെ- 4, എന്‍ഡിഎ- 0
ആന്ധ്രാപ്രദേശ് - 25 - വൈഎസ്ആര്‍കോണ്‍ഗ്രസ് - 23, ടിഡിപി - 2, ബിജെപി-0, കോണ്‍ഗ്രസ്-0
കര്‍ണാടക - 28 - ബിജെപി -14 കോണ്‍ഗ്രസ് - 14
പുതുച്ചേരി - 1 - കോണ്‍ഗ്രസ് - 1
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ - 1 - ബിജെപി - 1
പശ്ചിമ ബംഗാള്‍ - 42 - തൃണമൂല്‍ കോണ്‍ഗ്രസ് - 32, ബിജെപി -9, കോണ്‍ഗ്രസ് - 1, ഇടതുപാര്‍ട്ടികള്‍ - 0
