ത്രിപുര പിടിച്ചടക്കി ബി.ജെ.പി

അഗര്‍തല: രാജ്യം ഉറ്റുനോക്കിന്ന ത്രിപുര സിപിഎമ്മിനെ പുറകിലാക്കി ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു. 25 വര്‍ഷമായി സിപിഎം ഭരിക്കുന്ന ത്രിപുര സംസ്ഥാനമാണ് ബിജെപി പിടിച്ചെടുത്തത്.

 വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് 41 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മേഘാലയും ബിജെപി പിടിച്ചടുക്കുമെന്ന വിശ്വാസത്തിലാണിവര്‍. എന്നാല്‍ ത്രിപുരയില്‍ ഒരു വോട്ടും പോലും മുന്നിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസിന് ആയില്ല.

ത്രിപുരയില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 59 സീറ്റുകളില്‍ 40 സീറ്റുകളില്‍ ബിജെപി സഖ്യം വ്യക്തമായ ലീഡ് തുടരുകയാണ്. നാഗാലാന്‍ഡില്‍ 33 മൂന്നു സീറ്റുകളില്‍ എന്‍ഡിപിപി- ബിജെപി സംഖ്യം മുന്നേറുകയാണ്. ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്ന സിപിഎം ഇപ്പോള്‍ 19 സീറ്റില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്.


ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്. അതേസമയം ത്രിപുരയിലെ പ്രാദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വെകളില്‍ സിപിഎം 40 മുതല്‍ 45 സീറ്റുവരെ നേടുമെന്ന് പറഞ്ഞപ്പോള്‍. ബി.ജെ.പിയുടെ വോട്ടുവിഹിതം 2013ലെ ഒന്നര ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും സര്‍വ്വെകള്‍ നല്‍കിയിരുന്നു.