തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്കനിർമാണശാലയ്ക്ക് തീ പിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഫാക്ടറി നടത്തിപ്പുകാരെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കമ്പനി ഉടമയും മാനേജരും ഇന്നലെ അറസ്റ്റിലായിരുന്നു. പടക്ക നിർമാണശാലയുടെ ലൈസൻസ് റദ്ദാക്കിയതായി ജില്ലാ കലക്ടർ വ്യക്തമാക്കി. നെയ്‍വേലി ലിഗ്നൈറ്റ് കോർപ്പറേഷനും കേരളത്തിലെ ചില ക്വാറികൾക്കും ഖനനത്തിനു വേണ്ട സ്ഫോടകവസ്തുക്കൾ ഉണ്ടാക്കി നൽകുന്ന പടക്കനിർമാണശാലയായിരുന്നു ഇത്. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.