ട്രാവൻകൂർ ടൈറ്റാനിയത്തിലെ അഴിമതിക്ക് തെളിവ് കിട്ടിയിട്ടുണ്ടെന്ന് വിജിലൻസ് ഡയറക്ടർജേക്കബ് തോമസ്. അന്വേഷണം നേരായ വഴിക്കെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ടൈറ്റാനിയത്തിൽ ഇന്ന് ജേക്കബ് തോമസ് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു; അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു.. ഫാക്ടറിയിൽ ഉപകരണങ്ങൾ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത അന്നും ഇന്നും എന്ന പരിപാടിയിലൂടെ വീണ്ടും ചർച്ചയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടൈറ്റാനിയം അഴിമതിയെ കുറിച്ചുള്ള 'വാര്‍ത്ത അന്നും ഇന്നും' എന്ന പരിപാടി കാണാം