ഗ്രൗണ്ടില്‍ വീണ് കോച്ചിന് സെക്കന്‍ഡ് ഗോള്‍ കീപ്പര്‍ എഡേഴ്‌സണും പ്രതിരോധ താരം ഫിലിപ്പെ ലൂയിസുമാണ് എഴുന്നേല്‍പ്പിച്ചത്.

മോസ്‌കോ: കോസ്റ്ററിക്കയ്‌ക്കെതിരേ ഏറെ വൈകിയാണ് ബ്രസീലിന്റെ ഗോളെത്തിയത്. ഗോള്‍ രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം ഇഞ്ചുറി സമയത്താണ് ബാഴ്‌ലോണ താരം ഫിലിപെ കുടിഞ്ഞോ ബ്രസീസിന്റെ ആദ്യ ഗോള്‍ നേടിയത്.

പിന്നാലെ നെയ്മര്‍ ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ കുടിഞ്ഞോ ആദ്യ ഗോള്‍ നേടിയപ്പോള്‍ ബ്രസീലിയന്‍ കോച്ച് ടിറ്റെയുടെ ആഹ്ലാദ പ്രകടനമാണ് ഏറെ ശ്രദ്ധ നേടിയത്. കുടിഞ്ഞോ ഗോള്‍ നേടിയ ഉടനെ ചെറിയ കുട്ടിയെ പോലെ കോച്ചിങ് ഏരിയയിലൂടെ ഓടിയ ടിറ്റെ ഇടയ്ക്ക് വീഴുകയും ചെയ്തു.

എന്നാല്‍ വീണിട്ടും ആവേശം കൈവിടാതെ ടിറ്റെ തുള്ളിച്ചാടി. ഗ്രൗണ്ടില്‍ വീണ് കോച്ചിന് സെക്കന്‍ഡ് ഗോള്‍ കീപ്പര്‍ എഡേഴ്‌സണും പ്രതിരോധ താരം ഫിലിപ്പെ ലൂയിസുമാണ് എഴുന്നേല്‍പ്പിച്ചത്. ഗോള്‍ നേടാനാവാതെ കടുത്ത സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരിക്കുമ്പോഴാണ് കുടിഞ്ഞോ ഗോള്‍ നേടിയത്. ഇത് തന്നെയായിരുന്നു ടിറ്റെയുടെ സന്തോഷത്തിന് കാരണവും. രസകരമായ വീഡിയോ കാണാം...

Scroll to load tweet…