പ്രതീക്ഷകളില്‍ അല്ല, യാഥാര്‍ത്ഥ്യത്തില്‍ ആണ് ബ്രസീല്‍ താരങ്ങള്‍ ജീവിക്കുന്നതെന്നും റ്റിറ്റെ
മോസ്കോ: ബ്രസീല് ലോകകപ്പില് ഫേവറിറ്റുകളായെന്ന വിശേഷണം തള്ളി പരിശീലകന് റ്റിറ്റെ. പ്രതീക്ഷകളില് അല്ല, യാഥാര്ത്ഥ്യത്തില് ആണ് ബ്രസീല് താരങ്ങള് ജീവിക്കുന്നതെന്നും റ്റിറ്റെ പറഞ്ഞു.
പ്രകടനം മെച്ചപ്പെടുത്താനും കരുത്താര്ജ്ജിക്കാനുമാണ് ടീം ശ്രമിക്കുന്നതെന്നും റ്റിറ്റെ പറഞ്ഞു. സജ്ജരായ പകരക്കാര് എപ്പോഴും ഉണ്ടാവണം. കളി തുടങ്ങി ആദ്യ നിമിഷങ്ങളില് തന്നെ മാര്സെലോക്ക് പരിക്കേറ്റപ്പോള് ഞങ്ങള് തളരാതിരുന്നത് ഞങ്ങള്ക്ക് അതിനൊത്ത പകരക്കാരുള്ളതുകൊണ്ടാണ്.
പ്രതീക്ഷക്കൊത്ത് ഉയരാനാണ് ഞങ്ങള് ശ്രമിക്കുന്നത്. യോഗ്യതാ റൗണ്ടിലെ മിന്നുന്ന പ്രകടനങ്ങള് ഞങ്ങളില് ആരാധകരുടെ പ്രതീക്ഷ ഉയര്ത്തിയിരുന്നു. അതിന്റെ സമ്മര്ദ്ദവുമുണ്ട്.
റോബര്ട്ടോ ഫര്മിനോയ്ക്ക് പകരം ഗബ്രിയേൽ ജീസസിനെ ആദ്യ ഇലവനില് ഉള്പ്പെടുത്തിയതിനെയും റ്റിറ്റെ ന്യായീകരിച്ചു. സ്ട്രൈക്കര്മാര് ഗോള് കണ്ടെത്താന് അധികം സമയം വേണ്ടെന്നും റ്റിറ്റെ അഭിപ്രായപ്പെട്ടു.
