നെയ്മര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി ബ്രസീല്‍ പരിശീലകന്‍

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ നെയ്‌മറെ പ്രശംസിച്ച് പരിശീലകന്‍ ടിറ്റെ. ലോകകപ്പില്‍ നിന്ന് പുറത്തായത് ഏറെ വേദനിപ്പിക്കുന്നു. എന്നാല്‍ സൂപ്പര്‍ താരം നെയ്‌മര്‍ പരിക്കില്‍ നിന്ന് മുക്തനായി വേഗം തിരിച്ചെത്തിയതും മികച്ച പ്രകടനം കാഴ്ച്ചവെച്ചതും സന്തോഷിപ്പിക്കുന്നു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ അടിയറവു പറഞ്ഞശേഷം ടിറ്റെ പ്രതികരിച്ചു.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായി കളിക്കവെ കാലിന് പരിക്കേറ്റ നെയ്‌മര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ജൂണില്‍ ടീമിനൊപ്പം ചേര്‍ന്ന താരത്തിന് അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കാനായി. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മൈതാനത്തേക്ക് നെയ്‌മറുടെ മടങ്ങിവരവ്. അങ്ങനെയൊരാള്‍ മികച്ച പ്രകടനം നടത്തുന്നത് അംഗീകരിക്കേണ്ടിയിരിക്കുന്നു- ടിറ്റെ പറഞ്ഞു. റഷ്യയില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചാണ് നെയ്‌മര്‍ മടങ്ങുന്നത്.