രണ്ട് ജില്ലകളിലായാണ് മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്
കൊല്ക്കത്ത: പശ്ചിമബംഗാളില് രാഷ്ട്രീയ കൊലപാതകങ്ങള് തുടര്ക്കഥയാകുന്നു. കഴിഞ്ഞ ആഴ്ച രണ്ട് ബിജെപി പ്രവര്ത്തകരെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മൂന്ന് തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരും സംസ്ഥാനത്ത് കൊല്ലപ്പെട്ടു. രണ്ട് ജില്ലകളിലായാണ് മൂന്ന് തൃണമൂല് പ്രവര്ത്തകര് കൊല്ലപ്പെട്ടത്. കെട്ടിതൂക്കിയ നിലയിലാണ് ഒരു പ്രവര്ത്തകന്റെ മൃതദേഹം ലഭിച്ചത്. ഹൗറ മേഖലയിലെ ജഗത്ബല്ലാവ്പൂറില് 44 കാരനായ കാര്ത്തിക് ദാലിയെയാണ് കെട്ടിത്തൂക്കിയ നിലയില് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില് ബിജെപി ആണെന്ന് തൃണമൂല് കോണ്ഗ്രസ് ആരോപിച്ചു. എന്നാല് പാര്ട്ടിക്ക് പങ്കില്ലെന്നും തൃണമൂല് കോണ്ഗ്രസിനകത്തെ അകത്തെ ആഭ്യന്തര സംഘഷര്ഷങ്ങളെ തുടര്ന്നുള്ള കൊലപാതകം ആണെന്നും ബിജെപി നേതാക്കള് പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച പശ്ചിമബംഗാളിലെ പുരുളിയയിലെ പൊതുസ്ഥലത്താണ് രണ്ട് ബിജെപി പ്രവര്ത്തകരെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
