ജല്ലിക്കട്ട് പ്രക്ഷോഭത്തിനെത്തിയവരില്‍ രാജ്യവിരുദ്ധ, സാമൂഹ്യവിരുദ്ധശക്തികളുമുണ്ടായിരുന്നെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നിയമസഭയില്‍ വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ സമാധാനപരമായി സമരം നടത്തുന്നതിനിടെ, ചിലര്‍ ഒസാമ ബിന്‍ലാദന്റേന്‍േറതുള്‍പ്പടെ ചിത്രങ്ങളുമായി സമരത്തിനെത്തി. അവര്‍ ഇന്ത്യാവിരുദ്ധമുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും ഇതിനുള്ള തെളിവ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും പനീര്‍ശെല്‍വം പറഞ്ഞു. 

ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനാല്‍ സമരം അവസാനിപ്പിയ്ക്കണമെന്ന് വിദ്യാര്‍ഥികളോട് പല തവണ ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറാകാതിരുന്നതിനാലാണ് പൊലീസ് നടപടി വേണ്ടി വന്നത്. സമരത്തിനിടയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധര്‍ പൊലീസ് സ്റ്റേഷനു നേരെയും പൊതുസ്വത്തുക്കള്‍ക്ക് നേരെയും ആക്രമണം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.