തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിന് ഇനി ടി.എന്‍. ഗോപകുമാറിന്റെ പേര്. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രനാണു പ്രസ് ക്ലബ് ഹാളിന്റെ നാമകരണ ഫലകം അനാശ്ചാദനം ചെയ്തത്. പതിറ്റാണ്ടുകളോളം തലസ്ഥാനത്തെ മാധ്യമ ലോകത്ത് നിറഞ്ഞു നിന്ന പ്രതിഭകളെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഗുരുപൂജ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തു.