Asianet News MalayalamAsianet News Malayalam

പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍

To save reputation Maharashtra school expels girl allegedly raped by army jawan
Author
First Published Nov 28, 2017, 8:16 AM IST

മുംബൈ: വിവാഹ വാഗ്​ദാനം നൽകി സൈനികൻ ലൈംഗികമായി പീഡിപ്പിച്ച വിദ്യാർഥിനിയെ സ്​കൂളില്‍ നിന്നും പുറത്താക്കി. പീഡനത്തിന്​ പൊലീസിൽ പരാതി നൽകിയതോടെയാണ്​ സ്​കൂൾ അധികൃതർ 15കാരിയെ പുറത്താക്കിയത്​. സ്​കൂളി​ന്‍റെ യശസ്​ സംരക്ഷിക്കാനാണ്​ പെൺകുട്ടിയെ പുറത്താക്കിയതെന്നാണ്​ വിശദീകരണം. പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ എഫ്​.​ഐ.ആർ ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടിയെന്ന്​ പെൺകുട്ടി പറയുന്നു.

ഗ്രാമത്തിൽ സന്ദർശനം നടത്തിയപ്പോഴാണ്​ വിവാഹ വാഗ്​ദാനം നൽകി സൈനികൻ ബലാത്സംഗം ചെയ്​തതെന്ന്​ പെൺകുട്ടി പറയുന്നു. പരാതി നൽകി​യപ്പോൾ ​അന്വേഷണത്തിനായി പൊലീസ്​ എത്തിയതോടെയാണ്​ സ്​കൂളില്‍ നിന്നും പെണ്‍കുട്ടിയെ പുറത്താക്കിയത്​. സ്​കൂൾ അധികൃതർ പെൺകുട്ടിയുടെ സഹോദര​നെ വിളിച്ച്​ പുറത്താക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. അതേസമയം, തനിക്ക്​ സ്​കൂളിൽ പഠനം തുടരണമെന്ന്​ പെൺകുട്ടി പറഞ്ഞു. ആരോപണം സംബന്ധിച്ച്​ അന്വേഷണത്തിന്​ ലത്തൂർ ജില്ലാ കലക്​ടർ ജി. ശ്രീകാന്ത്​ ഉത്തരവിട്ടു.

അതേസമയം, സ്​കൂളിലെ 12ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദര​ന്‍റെ അപേക്ഷ പ്രകാരമാണ്​ ടി.സി നൽകിയതെന്നാണ്​ സ്​കൂൾ അധികൃതർ പറയുന്നത്​. എന്നാൽ അപേക്ഷയില്ലാതെയാണ്​ ടി.സി നൽകിയതെങ്കില്‍ നടപടിയുണ്ടാകുമെന്ന്​ കലക്​ടർ അറിയിച്ചു. എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്യുന്നതിന്​ പൊലീസ്​ ഒാഫീസർ 50000 രൂപ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരിമ്പ്​ വെട്ടി ജീവിക്കുന്ന കുടുംബമാണ്​ ത​ന്‍റേതെന്നും പണം തരാൻ കഴിയുന്ന അവസ്​ഥയിൽ അല്ലെന്നും പെൺകുട്ടി പൊലീസുകാരോട്​ പറഞ്ഞു. 

വൈദ്യപരിശോധനക്ക്​ ശേഷം പെൺകുട്ടിയുടെ കുടുംബം പൊലീസ്​ സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർനാണ്​ സൈനികനെതിരെ കേസെടുത്തത്​. കേസിന്‍റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന്​ കുടുംബം പറയുന്നു. 

Follow Us:
Download App:
  • android
  • ios