രണ്ട് പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമരവിള ചെക്പോസ്റ്റില്‍ 18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. അമരവിള എക്സൈസ് റേഞ്ച് ഓഫീസര്‍ ആണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാടിൽ നിന്നും കേരളത്തിലേക്ക് മിനി ലോറിയിൽ കടത്താൻ ശ്രമിക്കവെയാണ് അറസ്റ്റ്.