വിൽപ്പനക്കായി നേമത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപയുടെ പുകിയില ഉൽപ്പനങ്ങള്‍ ഷാഡോ പൊലീസ് പിടിച്ചെടുത്തു.രണ്ടു ദിവസത്തിനടെ ഒരു കോടിയിലേറെ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് തലസ്ഥാനത്ത് മാത്രം പിടികൂടിയത്.

തിരുവനന്തപുരം: വിൽപ്പനക്കായി നേമത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപയുടെ പുകിയില ഉൽപ്പനങ്ങള്‍ ഷാഡോ പൊലീസ് പിടിച്ചെടുത്തു.രണ്ടു ദിവസത്തിനടെ ഒരു കോടിയിലേറെ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് തലസ്ഥാനത്ത് മാത്രം പിടികൂടിയത്.

കുടിവെള്ള കമ്പനിയുടെ വിതരണക്കാരെന്ന വ്യാജേനെയാണ് പ്രതിയായ ബൈജു നേമം വെങ്ങാനൂരിൽ വീട് വാടക്കെടുത്തത്. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വലിയ ചാക്കുകളിലാക്കിയാണ് പുകയില ഉൽപ്പനങ്ങളിൽ വീട്ടിലെത്തിച്ചിരുന്നത്. ഷാഡോ പോലീസ് മണക്കാട് നടത്തിയ റെഡിൽ 25 ലക്ഷം രൂപയുടെ പുകയിലെ ഉൽപ്പനങ്ങളുമായി മൂന്നുപേർ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് നേമത്തെ ഗോഡൗണിനെ കുറിച്ച് വിവരം ലഭിച്ചത്.

പിടിയിലായ ബൈജു പ്രാവച്ചമ്പലം സ്വദേശിയാണ്. ഇയാളുടെ സഹായികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന പുകയില ഉൽപ്പനങ്ങള്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് വിൽപ്പന നടത്തിയിരുന്നത്. കണ്‍ട്രോള്‍ അസി. കമ്മീഷണർ സുരേഷ് കുമാറിൻറെ നേതൃത്വത്തി്ലായിരുന്നു റെയ്ഡ്.