ഓരോ വര്‍ഷവും രാജ്യത്ത് ജനിക്കുന്നത് 2.6 കോടി കുഞ്ഞുങ്ങള്‍
തിരുവനന്തപുരം: ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം. വര്ഷാവര്ഷം ഇന്ത്യയില് ജനസംഖ്യ വര്ദ്ധിച്ചുവരുകയാണ്. ആറ് വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഏറ്റവുമധികം ജനസംഖ്യയുളള രാജ്യമായി ഇന്ത്യ മാറുമെന്നാണ് യുഎൻ റിപ്പോർട്ട്. ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യമാകെ കേരള മോഡൽ പിന്തുടരുന്നതാണ് ഇതിനുളള പരിഹാരമെന്നാണ് വിദഗ്ധ അഭിപ്രായം.
ഓരോ വര്ഷവും രാജ്യത്ത് ജനിക്കുന്നത് 2.6 കോടി കുഞ്ഞുങ്ങളാണ്. 2016 ൽ പോഷകാഹാരക്കുറവ് മൂലം മരിച്ചത് 9 ലക്ഷം കുട്ടികള്. പിറക്കുന്ന എല്ലാ കുഞ്ഞുങ്ങള്ക്കും ഭക്ഷണം ഉറപ്പാക്കാനുള്ള ശേഷി ഇപ്പോഴും രാജ്യത്തിനില്ല. ജനസംഖ്യ കുതിച്ചുയരുമ്പോള് രാജ്യത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയും ഭക്ഷ്യവിഭവങ്ങളുടെ കുറവാണ്.
കുടുംബാസൂത്രണ പദ്ധതികള് ഫലം കാണുന്നില്ലെന്നതിനുളള തെളിവായി ജനപ്പെരുപ്പത്തെ കാണാവുന്നതാണ്. വന്ധ്യംകരണമല്ല, താത്കാലിക ഗർഭനിരോധനവും ബോധവത്കരണവുമാണ് ആവശ്യം. കുടുംബാസൂത്രണത്തിന്റെ കടിഞ്ഞാൺ സ്ത്രീകളിലേക്ക് എത്തണം.
