രാഹുലുമായി ചര്‍ച്ച നടത്തും
ദില്ലി: എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടി ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പതിനൊന്നിനാണ് ചടങ്ങ്. കേരളത്തിൽ നിന്നും ആഡ്രാ പ്രദേശിൽ നിന്നുമുള്ള നേതാക്കളും പങ്കെടുക്കും. സ്ഥാനം ഏൽക്കും മുമ്പ് രാഹുൽ ഗാന്ധിയുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച്ച നടത്തും. ഇന്നലെ ജയറാം രമേശും പിസിസി പ്രസിഡൻറും അടക്കമുള്ള ആന്ധ്രാ നേതാക്കൾ ഉമ്മൻ ചാണ്ടിയെ ദില്ലി കേരള ഹൗസിലെത്തി കണ്ടിരുന്നു.
