തിരുവനന്തപുരം: രാജ്യത്തിന്‍റെ അറുത്തിയൊന്‍പതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് എട്ടരക്ക് ഗവർണർ പി.സദാശിവം സെൻട്രൽ സ്റ്റേഡയത്തിൽ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം റിപ്ലബിക് ദിന സന്ദേശം നൽകും. സെൻട്രൽ സ്റ്റേഡയത്തിലും പരിസരത്തും കർശന സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാർ ദേശീയ പതാക ഉയർത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred