വെള്ളമില്ലാത്തതും മനുഷ്യ വിസര്‍ജ്യം കെട്ടിക്കെടക്കുന്നതുമായ അവസ്ഥയിലായിരുന്നു പമ്പയിലെ ശുചിമുറികള്‍. 

പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പമ്പയിലെ എല്ലാ ശുചിമുറികളും തുറന്നുകൊടുത്തു. പമ്പയിലെ ശുചിമുറികളുടെ ശോച്യാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. നിലവില്‍ ശുചിമുറികളുടെ നടത്തിപ്പ് കരാറുകാരെ എല്‍പ്പിച്ചിരിക്കുകയാണ്. ശുചിമുറികള്‍ വൃത്തിയാക്കുന്നതും ആവശ്യമായ വെള്ളം എത്തിക്കുന്നതും കരാറുകാരുടെ ചുമതലയാണ്.

പമ്പയില്‍ 500 മുറികളുള്ള ടോയ്‍ലറ്റ് കോംപ്ലകസുണ്ടെങ്കിലും ഒന്നുപോലും ഉപയോഗിക്കാന്‍ കഴിയാത്ത വിധമായിരുന്നു.വെള്ളമില്ലാത്തതും മനുഷ്യ വിസര്‍ജ്യം കെട്ടിക്കെടക്കുന്നതുമായ അവസ്ഥയിലായിരുന്നു പമ്പയിലെ ശുചിമുറികള്‍. ശുചിമുറി കോപ്ലക്സിന് പുറകിലെ തുറസായ സ്ഥലത്ത് പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലായിരുന്നു തീര്‍ത്ഥാടകര്‍. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുമെന്ന തീര്‍ത്ഥാടകര്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.